ചങ്ങരംകുളം : പാരസ്‌പര്യത്തിന്റെ പഴയകാലം തിരിച്ചുപിടിക്കുന്നതിന് മത, മതേതര പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പന്താവൂർ ഇർശാദിൽ നടന്ന സൗഹൃദസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടും സപ്ലൈകോ ജനറൽ മാനേജരുമായ വി.കെ. അബ്ദുൽഖാദർ ഉദ്ഘാടനംചെയ്തു. ഇർശാദ് പ്രസിഡന്റ് സിദ്ദിഖ് മൗലവി അയിലക്കാട് അധ്യക്ഷതവഹിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീരജവാൻ തെങ്ങിൽ സി.വി. അബ്ദുറഹ്‌മാനെ ചടങ്ങിൽ ആദരിച്ചു. എസ്.ഐ.കെ. തങ്ങൾ, അടാട്ട് വാസുദേവൻ, എം. ഹൈദർ മുസ്‌ലിയാർ, എം.പി. ഹസൻ ഹാജി, താഹിർ ഇസ്‌മാഈൽ, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി, പി.പി. നൗഫൽ സഅദി, അബ്ദുൽഗഫൂർ പോത്തനൂർ തുടങ്ങിയവർ പ്രസംഗിച്ചു.