മാറഞ്ചേരി:റെഡ്പവര് ജിസിസി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി കേരളപ്പിറവിയോടനുബന്ധിച്ച് യുദ്ധം, ലോകത്തിൻ്റെ കണ്ണുനീർ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കവിതാരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.വന്നേരി പ്രസ് ഫോറത്തിൽവെച്ചു നടന്ന വാർത്താ സമ്മേളനത്തിൽ വിധികര്ത്താക്കളായ ജൂറി അംഗങ്ങളുടെയും റെഡ്പവര് ജിസിസി മെമ്പര്മാരുടെയും സാന്നിധ്യത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 52 സൃഷ്ടികളാണ് മത്സരത്തിനായി വന്നിരുന്നത്.അവസാന റൗണ്ടിലെത്തിയ 9 കവിതകളിൽ നിന്നും ഒന്നാം സ്ഥാനം മനോജ് കാലടിയുടെ ,നിലയ്ക്കാത്ത നോവുകൾ,രണ്ടാം സ്ഥാനം മുത്തു ബിറ്റ് മാക്സ് (മാറഞ്ചേരി) ന്റെ ‘യുദ്ധം ലോകത്തിന്റെ കണ്ണുനീർ,മൂന്നാം സ്ഥാനം സീനത്ത് മാറഞ്ചേരിയുടെ തീപ്പക്ഷി മേയുമ്പോൾ എന്നീ കവിതകൾക്കാണ് ലഭിച്ചത്.2024 ജനുവരിയിൽ റെഡ്പവർ ജിസിസി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മാറഞ്ചേരിയിൽവെച്ച് നടത്തുന്ന പൊതു പരിപാടിയിൽ സമ്മാനദാനം നടക്കുമെന്ന് ഭാരവാഹികള്
അറിയിച്ചു.സൂരജ് (റെഡ്പവർ ജിസിസി) കവികളായ രുദ്രൻ വാരിയത്ത്, നജിത പുന്നയൂർകുളം എന്നിവർ വാര്ത്താ സമ്മേളനത്തിൽ പങ്കെടുത്തു.രുദ്രൻ വാരിയത്ത്, പത്മകുമാർ ഉള്ളാട്ടിൽ, നജിത പുന്നയൂർക്കുളം എന്നിവരടങ്ങിയ ജൂറിയാണ് കവിതകൾ വിലയിരുത്തി വിജയികളെ തിരഞ്ഞെടുത്തത്