എടപ്പാൾ: ദേശീയ ഗെയിംസിൽ സ്വർണ്ണമെഡൽ ജേതാക്കളായ ഹംസത്തലി ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ കുട്ടികളെയും, ഗുരുക്കൾ മുഹമ്മദ് ഹനീഫയെയും സി പി ഐ എം ടൗൺ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. അഡ്വ: പി പി മോഹൻദാസ് പൊന്നാടയണിയിച്ചു. ഇ.ബാലകൃഷ്ണൻ ഉപഹാരം നൽകി.
ദേശീയ ഗെയിംസിലെ സ്വർണ്ണമെഡൽ ജേതാക്കളായ നന്ദന, മുഹമ്മദ് അനസ് എന്നിവർക്ക് എടപ്പാൾ ലോക്കൽ സെക്രട്ടറി കെ വിജയനും ,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുരളീധരനും ഉപഹാരം നൽകി.
മലപ്പുറം ജില്ല കേരളോത്സവത്തിൽ വിജയികളായ,നിവേദ്യ,ദിൻഷ,ഹന്ന,അർച്ചന,നവീൻ,സിനാൻ,ഷഹീൻ,ശ്രീറാം,വസുദേവ്,ഫാദിയ
എന്നീ കുട്ടികൾക്ക് യഥാക്രമം മുഹമ്മദ് ഉണ്ണി,മണികണ്ഠൻ,
കെ ടി.അലി,ഇസ്മായിൽ,അഷ്റഫ്, ശരീഫ്, ബ്രാഞ്ച് സെക്രട്ടറി നസീബ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു
