ബിരുദ പ്രവേശനത്തിന് ഇന്നുകൂടി അപേക്ഷിക്കാം
തിരൂർ∙ മലയാള സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് ഇന്നുകൂടി അപേക്ഷിക്കാം. ബിഎ മലയാളം, ബിഎസ്‍സി പരിസ്ഥിതി പഠനവും വികസന സാമ്പത്തിക ശാസ്ത്രവും എന്നീ കോഴ്സുകളിലേക്കാണ് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നത്. ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 15 വരെ നീട്ടിയിട്ടുമുണ്ട്. www.malayalamuniversity.edu.in.
സിലക്‌ഷൻ ട്രയൽസ് 15ന്
മലപ്പുറം∙ പെൺകുട്ടികളുടെ സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ടീമിന്റെ സിലക്‌ഷൻ ട്രയൽസ് വണ്ടൂർ വിഎംസിഎച്ച്എസ്എസ് മൈതാനത്തു 15ന് രാവിലെ 7.30ന് സംഘടിപ്പിക്കും.2010 ജനുവരി ഒന്നിനും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കു പങ്കെടുക്കാം. ജില്ലാ ഫുട്ബോൾ അസോസിയേഷനു കീഴിലുള്ള ക്ലബ്ബുകളിൽ റജിസ്റ്റർ ചെയ്ത താരങ്ങൾ അന്നേദിവസം, റജിസ്ട്രേഷൻ ഫീസ് അടച്ച് ട്രയൽസിൽ പങ്കെടുക്കണമെന്നു ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ.പി.എം.സുധീർ കുമാർ അറിയിച്ചു.
സെക്രട്ടേറിയൽ പ്രാക്ടിസ് കോഴ്സ്∙മഞ്ചേരി കരുവമ്പ്രം ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന 2 വർഷ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് കോഴ്സിനുള്ള പ്രവേശന നടപടി തുടങ്ങി. അവസാന തീയതി ഈ മാസം 30.04832761565.www.polyadmission.org/gci
അധ്യാപക ഒഴിവ്
ഇരിമ്പിളിയം ജിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
അധ്യാപകർ, എഫ്ടിഎം
മങ്കട ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി ഒഴിവിലേക്ക് നാളെ രാവിലെ 10നും എഫ്ടിഎം തസ്തികയിലേക്ക് 13ന് രാവിലെ 10നും അഭിമുഖം നടത്തും. 04933 239050.
പരിയാപുരം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം (സീനിയർ), സോഷ്യോളജി (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ), കെമിസ്ട്രി (ജൂനിയർ) ഒഴിവിലേക്കുള്ള അഭിമുഖം 13ന് രാവിലെ 10ന്. 9496170841.
മങ്കട ചേരിയം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
പാണക്കാട് ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിതശാസ്ത്രം (സീനിയർ), അറബിക് (ജൂനിയർ), ഹിന്ദി, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
കാലാവസ്ഥ
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.