കുറ്റിപ്പുറം : യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറ്റിപ്പുറം അത്താണി ബസാറിൽ ചൊവ്വാഴ്ച പുലർച്ചെ 12.10-നാണ് അപകടം.കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽ പോയി നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു യുവാക്കൾ.തിരൂരിൽനിന്ന് അഗ്നിരക്ഷാസേന യെത്തിയാണ് കാർ ക്രെയിനിന്റെ സഹായത്തോടെ ഉയർത്തിയത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാത 66-ൽ ഗതാഗതം തടസ്സപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *