എടപ്പാൾ : കുട്ടികളുടെ സുരക്ഷയ്ക്കും നാട്ടുകാരുടെ ഗതാഗതത്തിനും ഭീഷണിയായി നിൽക്കുന്ന മതിൽ ഇപ്പോഴും പൊളിച്ചുകെട്ടിയില്ല. ചെറിയ കുട്ടികൾ ഏതുസമയവും ഓടിക്കളിക്കുന്ന എൽപി സ്‌കൂളിന്റെ മതിലാണ് മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്നത്.എടപ്പാൾ -പൊന്നാനി റോഡിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ജിഎൽപി സ്കൂൾ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണിട്ട് മാസങ്ങളായി. ശേഷിക്കുന്ന ഭാഗവും തകർച്ചാ ഭീഷണിയിലാണ്. കുട്ടികൾ കളിക്കുന്ന ഭാഗത്തിനോടു ചേർന്നാണ് മതിൽ. ഇതിന്റെ മധ്യഭാഗമാണ്ത കർന്നുവീണത്.
ശേഷിക്കുന്നഭാഗം മഴപെയ്തതോടെ അടിഭാഗം കുതിർന്നു വീഴാൻ സാധ്യതയേറി യിരിക്കുകയാണ്. മതിൽ സമീപത്തെ റോഡിലേക്കു വീണാൽ അതിലൂടെയുള്ള ഗതാഗതവും മുടങ്ങും. മതിൽ പൊളിഞ്ഞതോടെ രാത്രികാലത്ത് സമൂഹവിരുദ്ധരുടെ ശല്യവും വർധി ച്ചിരിക്കുകയാണ്. പോലീസ് ഇടപെട്ടതോടെയാണ് അതു കുറഞ്ഞത്.മതിൽ നന്നാക്കണമെന്ന് സ്കൂളധികൃതർ ഗ്രാമപ്പഞ്ചായത്തിൽ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നടപടിയൊന്നു മാകാത്തതിനാൽ രക്ഷിതാക്കളും അധ്യാപകരുമെല്ലാം ആശങ്കയിലാണ്.