പൊന്നാനി: ആഹ്ളാദവും ആവേശവും അലയടിച്ച അന്തരീക്ഷത്തിൽ പൊന്നാനി തൃക്കാവ് ഇന്റെര്നെഷണൽ സ്‌കൂളിലെ പുതിയ അധ്യയന വർഷാരംഭം കുറിച്ച് കൊണ്ടുള്ള പ്രവേശ നോത്സവം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഗംഭീരമാക്കി.മൗലികമായ മികവ് പുലർത്തുന്ന മോണ്ടിസ്സോറി പാഠ്യപദ്ധ്വതിയോടെ വ്യതിരിക്തമായ സ്‌കൂളിലേക്ക് മാതാ   പിതാ ക്കളോടൊപ്പം കാലെടുത്ത് വെച്ച കുരുന്നുകൾ ആദ്യത്തിൽ പരിഭ്രമത്തിലും അങ്കലാപ്പിലും ആയിരുന്നെങ്കിലും അവിടെ അരങ്ങേറിയ കളികളും ചിരികളും ആവിഷ്കാരങ്ങളും രസിച്ചതോടെ അവർ അധ്യാപകരുടെയും സഹപാഠികളുടെയും ഇടയിൽ ലയിച്ചു ചേരുക യുണ്ടായി.

വർണാഭമായി അരങ്ങേറിയ പരിപാടികളിലും അധ്യാപകരുടെ സ്നേഹ പൂർവ്വമായ ഇടപെടലുകളിലും ആകൃഷ്ടരായ കുട്ടികൾ സ്കൂൾ അന്തരീക്ഷവുമായി വൈകാതെ ഇഴുകി ച്ചേരുകയായിരുന്നു.ആഹ്ലാദാവേശവും ഉത്സവാന്തരീക്ഷവും മേളിച്ച പശ്ചാത്തലത്തിൽ സ്‌കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ശേഷമായിരുന്നു പ്രവേശനോത്സവം. കെട്ടിടം ഉദ്‌ഘാടനം പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.

ബെൻസി സ്‌കൂളും അതിന് സാരഥ്യം വഹിക്കുന്ന അക്ബർ ഗ്രൂപ്പും പൊന്നാനി പ്രദേശത്തിന് അനുഗ്രഹമായിരിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു.എഴുത്തുകാരനും മേഖലയിലെ പ്രമുഖ സാംസ്കാരിക നായകരിൽ പ്രമുഖനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രവേശനോത്സവത്തിന് ഔപചാരികമായ തുടക്കം കുറിച്ചു. പൊന്നാനി മേഖലയിലെ പ്രമുഖ സാഹിത്യ സാംസ്കാരിക വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാകാ നെത്തിയതും ആവേശം പകരുന്നതായി. അവരുടെ ഉപദേശങ്ങളും ആശീർവാദങ്ങളും കൂടി ചേർന്നപ്പോൾ പഠനാരംഭം സുകൃതാഘോഷമായി.

മുഖ്യാതിഥിയായി പൊന്നാനി നിയമസഭാ സാമചികൻ പി നന്ദകുമാർ, രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായ അജിത് കൊളാടി, വാർഡ് കൗൺസിലർ ഷബ്‌ന, മോട്ടിവേഷണൽ സ്പീക്കറും ട്രെയ്നറുമായ അബ്ബാസ് അലി, തൃക്കാവ് ജി എച് എസ് എസ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ, ഹിലാൽ സ്‌കൂൾ മാനേജർ ജോൺസൺ മാസ്റ്റർ, അക്ബർ ഗ്രൂപ്പ് പ്രതിനിധി കർമ ബഷീർ, സാമൂഹ്യ പ്രവർത്തകൻ പി വി അയ്യൂബ് തുടങ്ങിയവരുടെ പ്രിയം കവർന്ന സംസാരങ്ങളും ആശിസ്സുകളും കുരുന്നു തലമുറയ്ക്ക് അനുഗ്രഹമായി.

മോണ്ടിസ്സോറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ സമഗ്ര വികസനത്തിൽ ഈ പഠനരീതി വഹിക്കുന്ന പങ്കിനെക്കുറിച്ചും ആശംസകൾ അർപ്പിച്ചവർ വാചാലരായ ആശംസകർ “കളിച്ചും ചെയ്തും പഠിക്കുക” എന്ന മോണ്ടിസ്സോറി രീതി പൊന്നാനി മേഖലയിൽ കൊണ്ടുവന്നതിന് അക്ബർ ഗ്രൂപ്പിനെയും അതിന്റെ സാരഥി കെ വി അബ്ദുൽ നാസറിനെയും അഭിനന്ദിച്ചു.ബെൻസി ഇന്റര്നെഷണൽ സ്‌കൂൾ പ്രിൻസിപ്പാൾ പി കെ രഹ്‌ന സ്വാഗതവും ഷാജിത നന്ദിയും പ്രകാശിപ്പിച്ചു. സാൽകിയ ഇ വി ആങ്കറിംഗ് നിർവഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *