പൊന്നാനി : ഓരോ ഗ്രന്ഥാലയ പരിധിയിലും നൂറു വീടുകൾ കേന്ദ്രീകരിച്ച് പുസ്തക വിതരണം നടത്തുന്ന തിനായി സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വായനാവസന്തം’ പരിപാടിയുടെ ഭാഗമായി വീടുകളിലേക്ക് പുസ്തകം എത്തിക്കുന്ന പദ്ധതിക്ക് കടവനാട് കൈരളി കലാസമിതി & ഗ്രന്ഥാലയത്തിൽ തുടക്കമായി.പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഗോപിദാസ് എഴുത്തുകാരിയും അധ്യാപികയുമായ നിശ ടീച്ചർക്ക് ആദ്യപുസ്തകം അവരുടെ വീട്ടിലെത്തി നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാലാ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത പരിപാടിയ്ക്ക് വായനശാലയുടെ സെക്രട്ടറി സജീവ് കടവനാട് സ്വാഗതം പറഞ്ഞു, പ്രസിഡൻ്റ് സ്മിഷ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാലാട്ടിൽ രാധാകൃഷ്ണൻ, പി.വി ബാലൻ, രഞ്ജിത് കെ.എസ്, നിശ സതീഷ്, ജി.വി രമ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു, നവ്യ പ്രണവ് നന്ദിയും പറഞ്ഞു.