തവനൂർ : മഴ ശക്തമായതോടെ തവനൂരിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിത മാക്കി.എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കെതിരേയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.എലിപ്പനി രോഗത്തിനെതിരേ പ്രതിരോധഗുളിക വിതരണവും ബോധവത്കരണവും നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവർക്കാണ് പ്രതിരോധഗുളികൾ വിതരണംചെയ്തത്.കൂരട ജനകീയാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിരോധഗുളികകൾ വിതരണംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, മെഡിക്കൽ ഓഫീസർ ഡോ. എ. ജൂൽന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധപ്രവർത്തനങ്ങൾ.പ്രതിരോധഗുളിക വിതരണ പരിപാടിയിൽ ആരോഗ്യപ്രവർത്തകരായ രാജേഷ് പ്രശാന്തിയിൽ, ബെറ്റ്‌സി ഗോപാൽ, എം. രശ്‌മി, എം. പുഷ്പ എന്നിവർ പങ്കെടുത്തു.