ചങ്ങരംകുളം:കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തില്‍ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.പഴഞ്ഞിയില്‍ നിന്ന് ഒതുളൂര്‍,പാവിട്ടപ്പുറം വഴി ചങ്ങരംകുളത്തേക്ക് പോകാവുന്ന എളുപ്പവഴിയായതിനാല്‍ ഒട്ടേറേ വാഹനങ്ങള്‍ ഈ വഴി സഞ്ചരിക്കുന്നുണ്ട്.പാലത്തില്‍ എല്ലാ വര്‍ഷവും വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവാണ്. റോഡും പാലവും ഉയര്‍ത്തി നിർമ്മിച്ച്ഗതാഗത തടസം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇവിടെ സന്ദർശകരായി എത്തുന്നത്.ഇത് വലിയ അപകട ഭീഷണി ഉയർത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് പല റോഡുകളും വെള്ളം കയറിയിട്ടുണ്ട്.ചങ്ങരംകുളം പള്ളിക്കര റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്.ചങ്ങരംകുളം ഉപ്പുങ്ങല്‍ കടവ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്.മഴ തുടര്‍ന്നാല്‍പല പ്രധാന റോഡുകളും വെള്ളം കയറുന്ന അവസ്ഥയാണ്

Related Post

Leave a Reply

Your email address will not be published. Required fields are marked *