ചമ്രവട്ടം: ചമ്രവട്ടം പാലത്തിനു സമീപം അജ്ഞാത വാഹനം ഇടിച്ച് വയോധികന് ഗുരുതര പരിക്ക്.ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് പുൽപ്പാക്കര സ്വദേശിയായ ചന്ദ്രബാനു (61) നെയാണ് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത്,റോഡരികിൽ വീണു കിടക്കുകയായിരുന്ന കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് ആലത്തൂരിലെ ഇമ്പിച്ച ബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.പുൽപ്പാക്കര സ്വദേശിയായ ചന്ദ്രബാനു ക്ഷേത്രദർശനത്തിന് എത്തിയതാണ് എന്നാണ് വിവരം.