കുറ്റിപ്പുറം : തോരാമഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ടായെങ്കിലും ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നില്ല. പുഴകളിൽ നീരൊഴുക്ക് ക്രമാതിതമായി വർധിച്ചു. അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയതാണ് ഒഴുക്കു കൂടാൻ കാരണമായത്. ഭാരതപ്പുഴയുടെ കരയിലുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. പഞ്ചായത്തിലെ 17–ാം വാർഡിൽ 60 കുടുംബ ങ്ങൾ വെള്ളക്കെട്ടിന്റെ ഭയപ്പാടിലാണ്. മിഅറാജ് നഗർ റോഡിനോടു ചേർന്നു താമസിക്കുന്ന വരാണ് ഇവർ. റോഡിന്റെ കാനകൾ നികത്തിയതുമൂലം വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. നഗരത്തിലെ അഴുക്കുചാൽ ശുചീകരണം കാര്യക്ഷമമല്ലെന്ന ആരോപണവും വ്യാപകമാണ്. തിരൂർ റോഡിലും, വൺവെ റോഡിലും ചെറിയൊരു മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്.