കുറ്റിപ്പുറം : മഴപെയ്തതോടെ പകരനെല്ലൂർ-അമ്പലപ്പടി റോഡിൽ വെള്ളക്കെട്ട്. വാഹന-കാൽനട യാത്രക്കാർ ദുരിതത്തിൽ. രുധിരമഹാകാളൻ ക്ഷേത്രത്തിനു സമീപവും പകരനെല്ലൂർ അങ്ങാടി യിലുമാണ് വെള്ളക്കെട്ട്.പകരനെല്ലൂർ അങ്ങാടിയിൽ മാലിന്യം നിറഞ്ഞ് അടഞ്ഞ കാനയിൽ നിന്ന്‌ മഴവെള്ളം റോഡിലേക്ക് ഒഴുകിയാണ് വെള്ളക്കെട്ടുണ്ടാകുന്നത്. പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലൂടെയാണ് പകരനെല്ലൂർ-അമ്പലപ്പടി റോഡ് കടന്നുപോകുന്നത്. ചെമ്പിക്കൽ, ഊരോത്തുപള്ളിയാൽ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി ജനങ്ങൾ ദിനംപ്രതി ഉപയോഗി ക്കുന്ന റോഡാണിത്. നാല് സ്വകാര്യബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. വെള്ളക്കെട്ട് ബസ് സർവീസുകളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഈ റോഡിന്റെ പകുതിദൂരം 12 ലക്ഷം രൂപ ചെലവഴിച്ച് ഒരുവർഷം മുൻപ് ടാറിങ്ങും കോൺക്രീറ്റും ചെയ്തതാണ്. ബാക്കിയുള്ള ദൂരത്താണ് വെള്ളക്കെട്ട്. ബാക്കിഭാഗത്തെ പണിക്ക് പഞ്ചായത്ത് 12 ലക്ഷം രൂപകൂടി അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികളെല്ലാം പൂർത്തി യായതായും മഴയ്ക്കുശേഷം പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും നാലാംവർഡ്‌ അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ നസീറ പറത്തൊടി പറഞ്ഞു. നിലവിൽ വെള്ളക്കെട്ടുള്ള ഭാഗത്ത് കാന നിർമിച്ചാൽ മാത്രമേ വിഷയത്തിനു പരിഹാരമാകൂ എന്നാണ് നാട്ടുകാർ പറയുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *