പെരുമ്പടപ്പ് : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ ഡ്രയർ മെഷീൻ മാസങ്ങളോളമായി പെരുമുക്ക് കോലത്തു പാടം കോൾ പടവിൽ അനാഥമായി കിടക്കുന്ന സാഹചര്യത്തില്‍ മഴയില്‍ നശിക്കുന്ന യന്ത്രത്തിന് റീത്ത് വച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ്.ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥ ക്കെതിരായി ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സദസ്സ് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.
ലക്ഷങ്ങള്‍ ചിലവഴിച്ച് കര്‍ഷകര്‍ക്കായി വാങ്ങി വെച്ച യന്ത്രം മഴ കനത്തതോടെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.പി.ടി. ഖാദർ, ശ്രീകുമാർ പെരുമുക്ക്, സി. വി. ഇബ്രാഹിം, സുബൈർ. എൻ. വി, പി. വി. മുഹമ്മദ് കുട്ടി, കെ. കേളു, എ. പി. അബ്ദുള്ളക്കുട്ടി, കെ. വി. മൂസക്കുട്ടി,അർജുൻ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി