പൊന്നാനി : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി ഇനിമുതൽ പൊന്നാനി നഗരസഭാ ഹരിത കർമസേനയും സ്മാർട്ട്. കേരളാ ഖരമാലിന്യ നിർമാർജന പദ്ധതിയിൽ പൊന്നാനി നഗരസഭാ ഹരിത കർമസേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും ശുചീകരണ സാമഗ്രികളും വിതരണം ചെയ്‌തു.
അളവുതൂക്ക യന്ത്രം, കുട, അഗ്നിശമനോപകരണം, ഹാൻഡ് വാഷ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവയാണ് വിതരണം ചെയ്‌തത്‌. ഇനിമുതൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ കൃത്യമായി അളന്ന് തൂക്കം നിർണയിക്കും.സുരക്ഷാ ഉപകരണങ്ങളുടെയും ശുചീകരണ സാമഗ്രികളുടെയും വിതരണം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. ധന്യ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ, ഹരിതകർമ സേന പ്രസിഡൻറ് സുബൈദ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *