പൊന്നാനി: പൊന്നാനിയിലെ പ്രധാന ടൗണുകളിലെ ഹൈമാസ് ലൈറ്റുകളും തെരുവ് വിളക്കു കളും അണഞ്ഞതിൽ പൊന്നാനി ബസ് സ്റ്റാൻഡിൽ എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി മെഴുകു തിരി തെളിച്ചു പ്രതിഷേധിച്ചു.ബസ് സ്റ്റാൻഡിലും ചന്തപ്പടിയിലും തുടങ്ങി പൊന്നാനി യിലെ പ്രധാന ഇടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും കത്താത്തതിൽ പൊന്നാനി നഗരസഭ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കുക.
നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, തീരദേശത്തെ കടൽഭിത്തി ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.പി.സക്കീർ, സെക്രട്ടറി ജമാലുദ്ദീൻ, സത്താർ, മുത്തലിബ്, മനാഫ്, അബ്ദുൽ സലാം, റാസിഖ്, കുഞ്ഞൻ ബാവ മാസ്റ്റർ, ഷറഫു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.