ചങ്ങരംകുളം:അസബാഹ് കോളേജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന വായനാവാരാ ചരണ ത്തിന് തുടക്കമായി.ഗ്രന്ഥശാല സംഘത്തിൻ്റെ സ്ഥാപക നായകൻ പി. എൻ.പണിക്കരെ കുറിച്ചുള്ള ‘വായനയുടെ വളർത്തച്ചൻ’ എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് ഈ പ്രദർശനത്തോടെ തുടക്കം കുറിച്ചത്.പ്രഭാഷണം, സാഹിത്യ ക്വിസ് ,വായനാ മത്സരം ,വായനയുമായി ബന്ധപ്പെട്ട റീൽസ് മത്സരംതുടങ്ങിയവ വരും ദിവസ ങ്ങളിൽ നടത്തപ്പെടും.കോളേജ് ലൈബ്രറിയുടെയും, ലിറ്ററെറി ക്ലബ്ബിൻ്റെയും സഹകരണ ത്തോടെയാണ് വാരാചരണം സംഘടിപ്പിക്കുന്നത്.ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ.മുഹമ്മദ് കോയ വായനാദിന സന്ദേശം നൽകി.ലൈബ്രറിയൻ സിനോജ്,അധ്യാപകരായ ആസിഫ്, ജാൻസി, ഷംന സലീം എന്നിവർ സംസാരിച്ചു.