ചങ്ങരംകുളം: ചങ്ങരംകുളം PCNGHSS മൂക്കുതല സ്കൂളിൽ പ്ലസ്‌വൺ ഒന്നാംവർഷ വിദ്യാർഥി കൾക്കുള്ള പ്രവേശന ഉത്സവം ‘ വരവേൽപ്പ് ‘സംഘടിപ്പിച്ചുചങ്ങരംകുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം നിർവഹിച്ചു PTA പ്രസിഡണ്ട് മുസ്തഫ ചാലു പറമ്പിൽ അധ്യക്ഷത വഹിച്ചു സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സ്വാഗതം പറഞ്ഞു എസ്എംസി ‘ചെയർമാൻ ലത്തീഫ് ചേലക്കടവ് എംപിടിഎ .പ്രസിഡണ്ട് സാബിറാ മുസ്തഫ സ്കൂൾ എച്ച് എം .ജീന കെസ് സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു പിടിഎ മെമ്പർമാർ എസ് എം സി അംഗങ്ങൾ എം പി ടി എ അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു പ്ലസ് ടു കുട്ടികളുടെ കലാപരിപാടികൾ നടന്നു തുടർന്ന് കൂടെഉണ്ട് കരുത്തേകാൻ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകനായ ശരീഫ് മാസ്റ്റർ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി ജയദേവൻ നന്ദി പറഞ്ഞു