പൊന്നാനി : നഗരസഭയിലെ തെരുവുവിളക്കുകൾ കത്താതായിട്ട് മൂന്നു മാസത്തിലധിക മായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭാ എൻജിനീയറെ യുഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു. 40-ലധികം വാർഡുകളിൽ ബഹുഭൂരിഭാഗം തെരുവുവിളക്കു കളും കേടുവന്നിട്ടുണ്ട്. രജിസ്റ്ററിൽ ജൂണിന് മുൻപ് പരാതി എഴുതിവെച്ചിട്ടും യുഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് ക്രമപ്രകാരം ജോലിക്കാരെ പറഞ്ഞയയ്ക്കാതെ എൽഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിലേക്കു മാത്രം അറ്റകുറ്റപ്പണിക്ക് ജോലിക്കാരെ അയക്കുന്നത് ഏകാധിപത്യമാണെന്ന് യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.കൂടുതൽ വാഹനങ്ങളും ജോലിക്കാരെയും ഉപയോഗപ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ മുഴുവൻ വാർഡുകളിലെയും തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു.