പുതുപൊന്നാനി : ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് പുതുപൊന്നാനിയുടെ നേതൃത്വത്തിൽ അനുമോദനസദസ്സും പഠനോപകരണ വിതരണവും നടത്തി. എസ്എസ്എൽസി, പ്ലസ് ടു വിജയികളായ വിദ്യാർഥികളെ അനുമോദിക്കുകയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.അനുമോദനസദസ്സും പഠനോപകരണ വിതരണവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യൂസഫ് പുളിക്കൽ ഉദ്‌ഘാടനംചെയ്തു.കെ. മജീദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താജുദ്ദീൻ പുതുപൊന്നാനി, ട്രസ്റ്റ് ഭാരവാഹികളായ പി.കെ. സുലൈമാൻ, പി. അലി, പി.പി. അഫ്‌സൽ, കാസിം, മനാഫ്, പി.വി. ദർവേശ്, സി. ഹനീഫ, എം. ഫൈസൽ എന്നിവർ പ്രസംഗിച്ചു.