എരമംഗലം : വിദ്യാർഥികളുമായെത്തിയ ഓട്ടോറിക്ഷയിൽ കാറിടിച്ച് അപകടം. ദേശീയ പാത-66 വെളിയങ്കോട് പഴയകടവിലാണ് സംഭവം.അപകടത്തിൽ ഓട്ടോ ഡ്രൈവർ പൊന്നാനി പള്ളിപ്പടി സ്വദേശി ചെറുവളപ്പിൽ സവാദ് (39), തെയ്യങ്ങാട് ജിഎൽപി സ്‌കൂൾ വിദ്യാർഥികളായ നിർജൽ (നാല്), അഷ്‌വ (ഒൻപത്) എന്നിവർക്കാണ് പരിക്കേറ്റത്. അഷ്‌വയെ ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാരക ആശുപത്രിയിലും മറ്റു രണ്ടുപേരെ ഇമ്പിച്ചിബാവ സ്മാരക പൊന്നാനി താലൂക്ക് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥി കളുമായി പോകുകയായിരുന്ന സ്‌കൂൾ ബസിൽ ഇടിച്ചാണ് നിന്നത്. സ്‌കൂൾ ബസിലെ ആർക്കും പരിക്കില്ല.