എടപ്പാൾ : കടയിലെ മണ്ണൊലിച്ചുപോയി കടപുഴകാനായി നിൽക്കുന്ന മരം പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു. എടപ്പാൾ-പൊന്നാനി പാതയോരത്ത് തട്ടാൻപടി എംഎൽഎ പടിയിലാണ് അപകടസാധ്യതയുയർത്തി കൂറ്റൻ മഹാഗണി മരം നിൽക്കുന്നത്. കഴിഞ്ഞദിവസം പാതിരാത്രി യിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ ഇതേ ഇനത്തിൽപ്പെട്ട മരം കടപുഴകി വീണിരുന്നു. വീടുകൾക്കും വൈദ്യുതിക്കമ്പികൾക്കുമിടയിലൂടെ പ്രധാന പാതയിലേക്കാണ് വീണതെങ്കിലും ആളും വാഹനങ്ങളും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം വഴിമാറുക യായിരുന്നു. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന നിരപ്പിലുള്ള റോഡി ലാണ് മരം നിൽക്കുന്നതെന്നതിനാൽ താഴെയുള്ള വീട്ടുകാരാണ് ഇതുകൊണ്ട് ആശങ്ക യിലായിട്ടുള്ളത്. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *