തിരൂരങ്ങാടി : ചെമ്മാട് ടൗണിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തീകരിക്കാൻ കൗൺസിൽ തീരുമാനം. അവസാന ഘട്ട നിർമാണത്തിന് രണ്ടേകാൽ കോടി രൂപയുടെ ടെൻഡർ അംഗീകരിച്ചു. അവസാന ഘട്ട നിർമാണത്തിൽ ഇലക്ട്രിഫിക്കേഷൻ, പ്ലമിങ്, ഷട്ടർ സ്ഥാപിക്കൽ, ഗ്ലാസ്, ലിഫ്റ്റ്, തുടങ്ങിയ പ്രവൃത്തികളാണ്  നടത്താനുള്ളത്. അണ്ടർ ഗ്രൗണ്ട്, ഉൾപ്പെടെ 4 നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. ഓരോ നിലയിലും അയ്യായിരത്തിലേറെ ചതുരശ്ര അടി വിസ്തീർണമുണ്ട്. ആകെ 24790 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം. ഭൂഗർഭ നില, തറനില, 1,2 നിലകളിലാണ് കെട്ടിടം.

കേരള സംസ്ഥാന തീരദേശ കോർപറേഷനാണ് നിർമാണം നടത്തിയിരുന്നത്. അവസാന ഘട്ട പണികളും  തീരദേശ വികസന കോർപറേഷൻ ഏറ്റെടുത്തു. നിലവിൽ താഴത്തെ നിലയിൽ ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സിമന്റ് പ്ലാസ്റ്ററിങ്ങും പൂർത്തിയാകുന്നു. നിർമാണം പൂർത്തിയാകു ന്നതോടെ മുറികളുടെ  ലേല നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാല ത്താണ് നിർമാണം ഉദ്ഘാടനം നടന്നത്. എന്നാൽ 4 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണി വൈകിയത് നഗരസഭയ്ക്ക് വലിയ വരുമാന നഷ്ടമാണു ണ്ടാക്കുന്നത്. അതേ സമയം, നിർമാണം വൈകിപ്പിക്കുന്നതിന് പിന്നിൽ ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പാർട്ടിയിലെ ചിലർ ശ്രമിക്കുന്നതായി ആരോപണമുണ്ട്. അടുത്ത ഭരണ സമിതിയുടെ കാലത്ത് മുറി ലേലം ചെയ്യുന്നതിനായുള്ള ശ്രമമാണെന്നാണ് ആക്ഷേപം. കൗൺ സിൽ യോഗത്തിൽ നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ഉപാധ്യക്ഷ സുലൈഖ കാലടി, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്. സി.പി.ഇസ്മായിൽ, സി.പി.സുഹ്‌റാബി, സെക്രട്ടറി മുഹ്സിൻ, അസി.എൻജിനീയർ മിനിമോൾ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *