കുറ്റിപ്പുറം : തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെ കാമുകിയെ കാണാൻ പോകുന്നതിനിടയിൽചൊവ്വാഴ്ച കുറ്റിപ്പുറംപോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വാഹനം പിടികൂടിയത്.കാഞ്ഞിരപ്പള്ളി സ്വദേശി കളായ അജ്‌മൽ ഷാജഹാൻ (25) നെല്ലിമല പുതുപ്പറമ്പിൽ പട്ടിമറ്റം, കാഞ്ഞിരപ്പള്ളി,ശ്രീജിത്ത്, (19)
പാറക്കൽ. മുക്കാലി കാഞ്ഞിരപ്പള്ളി, എന്നിവരെയാണ് കുറ്റിപ്പുറം പോലീസിൻ്റെ വലയിലായത്.
ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റുകളും ഊരി മാറ്റിയാണ് മോഷ്ടാക്കൾ ബൈക്കുമായി പോയി രുന്നത്.കുറ്റിപ്പുറത്ത് പെട്രോളിങ് നടത്തുന്നതിനിടയിൽ എസ് ഐ അയ്യപ്പൻ സിപിഒ രഘു എന്നിവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.
പോലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ച എങ്കിലും പോലീസ് വാഹനം കുറുകെ ഇട്ടാണ് പ്രതികളെ പിടികൂടിയത്.പിടിക്കൂടുന്നതിനിടയിൽ ബൈക്കിന്റെ പിൻസീറ്റിലിരുന്ന യുവാവ് ഓടിരക്ഷപ്പെട്ട എങ്കിലും കുറ്റിപ്പുറം പോലീസ് തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു. ബൈക്കിന്റെ ഇൻഡിക്കേഷൻ പവർ യൂണിറ്റിൽ സേഫ്റ്റി പിൻ കുത്തിയിറക്കിയാണ് പ്രതികൾ ബൈക്ക് ഓൺ ചെയ്തത്.ഇതൊന്നും അറിയാതെ ബൈക്കിന്റെ ഉടമ ഫ്ലാറ്റിൽ സുഖമായി കിടന്നു റങ്ങുകയായിരുന്നു കുറ്റിപ്പുറം പോലീസ് ബൈക്കിന്റെ എൻജിൻ നമ്പർ ചെയ്സ് നമ്പറും പരിശോധിച്ചു.വാഹനത്തിൻറെ ഉടമയ്ക്ക് വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.
വാഹനം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.എസ് ഐ കെ ഗിരി,എസ് ഐ സുധീർ,എസ് ഐ അയ്യപ്പൻ,സിപിഒ രഘു എന്നിവരുടെ ചോദ്യം ചെയ്യലിൽ മറ്റു കേസുകൾ ഉള്ളതായി കണ്ടെത്തിയത് കേസിലെ രണ്ടു പ്രതികളൾക്കും ഇടപ്പള്ളി,കോട്ടയം എന്നീ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്.പ്രതികളെ തിരൂർ ജുഡീഷ്യൽ ബജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.