രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലും ജീവനക്കാരുടെ നിയമന ത്തിലും സ്ഥാനക്കയറ്റത്തിലും പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി .പുതിയ നയം രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും സംവരണം നടപ്പിലാക്കാനും പിന്തുടരാനും പ്രേരണയാകും. ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ കേന്ദ്ര -സംസ്ഥാന -പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കൂടി സംവരണം ഉറപ്പ് വരുത്തു മ്പോഴാണ് സംവരണ തത്വം യാഥാര്‍ത്ഥ്യമാവുകയെന്നും അത്തരമൊരു ചരിത്ര തീരുമാനത്തിന് കൂടി പുതിയ നയരൂപീകരണം ഉണ്ടാകേണ്ടതുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ ആവശ്യപ്പെട്ടു. പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജാതി സെന്‍സസ് പൂര്‍ത്തി യാകുന്നതോടെ രാജ്യത്തെ മുഴുവന്‍ ജാതി-മത-ഗോത്ര വിഭാഗങ്ങളുടേയും സാമൂഹിക സ്ഥിതി വിവരക്കണക്കുകള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും മുഴുവന്‍ ജനവിഭാഗ ങ്ങള്‍ക്കും അധികാരങ്ങളിലും ഉദ്യോഗങ്ങളിലും ജനസംഖ്യാനുപാതികമായി സംവരണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.