പൊന്നാനി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി കരിദിനമാചരിച്ച് സബ് ട്രഷറിക്ക് മുൻപിൽ ധർണ നടത്തി.പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക, മെഡിസെപ് പദ്ധതി പുനഃക്രമീകരിച്ച് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ഡിസിസി സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. എ.വി. ജനാർദനൻ അധ്യക്ഷനായി. കെ. രാമകൃഷ്ണൻ, കെ.എം. അനന്തകൃഷ്ണൻ, കെ. ബഷീർ, എ.കെ. അച്യുതൻ, കെ.എം. ശ്രീപതി, കെ. രാജീവ്, സി. സുകേഷ് എന്നിവർ പ്രസംഗിച്ചു.