എരമംഗലം : ‘ഓർമ്മകൾ മേയും വഴികൾ’ എന്ന പുസ്തകത്തിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ ഗോൾഡൻ പെൻ ബുക്ക് പുരസ്‌കാരം എഴുത്തുകാരി കെ.പി. സുധീരയിൽനിന്ന് എ.ടി. അലി ഏറ്റുവാങ്ങി.ഏറെക്കാലം പ്രവാസിയായിരുന്നു മാറഞ്ചേരി സ്വദേശിയായ എ.ടി. അലി.പുരസ്‌കാരവിതരണച്ചടങ്ങിൽ അടൂർ ഗോപാലകൃഷ്‌ണൻ, പ്രഭാവർമ്മ, ഡോ. ജോർജ്, രമേശ് നാരായണൻ, ജാഫർ ഇടുക്കി തുടങ്ങിയവർ പങ്കെടുത്തു.