പൊന്നാനി: പൊന്നാനി – ഗുരുവായൂർ, കുന്നംകുളം പാതയിൽ ബസ് തൊഴിലാളിക്കെതിരെ പോക്സോ കേസ് എടുത്തതിനെ തുടർന്ന് പൊന്നാനി – ഗുരുവായൂർ, കുന്നംകുളം പാതയിൽ ബസ്സുകൾ നിലച്ചു. ഒരു വിഭാഗം തൊഴിലാളികളാണ് ജോലി അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്, യാതൊരു സംരക്ഷണവുമില്ലാതെയാണ് തങ്ങളുടെ ജോലി തുടരുന്നതെന്നും നിലവിലെ സാഹചര്യങ്ങളിൽ തൊഴിലിടങ്ങളിൽ ഭീഷണി ഏറെയുണ്ടെന്നും ഇവ വ്യക്തമായ തീരുമാനങ്ങൾ എടുത്ത് തൊഴിൽ സംരക്ഷിച്ചാൽ മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിക്കു എന്നാണ് ബസ് തൊഴിലാളികൾ അറിയിച്ചത്.
എന്നാൽ മറ്റു തൊഴിലാളികളെ ഉപയോഗിച്ച് ബസ് സർവീസ് നടത്തുന്നതിന് ഇവർ യാതൊരു തടസവും സൃഷ്ടിക്കുകയില്ല എന്നും വ്യക്തമാക്കി.