പൊന്നാനി : കുണ്ടുകടവ് – ഗുരുവായൂർ, കുന്നംകുളം റൂട്ടിൽ ഇന്നും ബസുകൾ ഓടുന്നില്ല ബസ് തൊഴിലാളിക്കെതിരെ പോക്സോ കേസ് എടുത്തതിനെ തുടർന്ന് കുണ്ടുകടവ് – ഗുരുവായൂർ, കുന്നംകുളം പാതയിലെ ബസ് തൊഴിലാളികൾ തൊഴിലിനിറങ്ങാത്ത സാഹചര്യത്തിലാണ് ഈ റൂട്ടിൽ ബസ്സുകൾ നിലച്ചത്, ഇന്നലെയും ഇന്നുമായി വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന നിരവധി ആളുകളുമാണ് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടിലായത്.
ബസ് ജീവനക്കാരന് നേരെയുള്ളത് കള്ളക്കേസ് ആണെന്നും, തങ്ങളുടെ ജോലിയിൽ സംരക്ഷണം ഉണ്ടെങ്കിൽ മാത്രമാണ് ഇനി തൊഴിലിനിറക്കുകയുള്ളൂ എന്നും തൊഴിലാളികൾ അറിയിച്ചു.