കുറ്റിപ്പുറം: മന്ത്രി വീണാ ജോർജ് രാജി വയ്ക്കുക, ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന ഉപകരണങ്ങൾ ലഭ്യമാക്കുക, തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റിപ്പുറം താലൂക്ക് ആശുപത്രി ക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണാ സമരം കെ പി സി സി മെമ്പറും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈ: പ്രസിഡൻ്റുമായ റിജിൽ മാക്കുറ്റി ഉത്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി പി സി നൂർ,കെ വി ഉണ്ണികൃഷ്ണൻ , അഡ്വ. മുജീബ്, കുളക്കാട്,കെ ടി സിദ്ധീഖ്,പാറക്കൽ ബഷീർ , കെ ടി മൊയ്തു മാസ്റ്റർ, മോഹനകൃഷ്ണൻ, റംല മുഹമ്മദ് എന്നിവർ സംസാരിച്ചു,എ എ സുൽഫിക്കർ സ്വാഗതവും പ്രവീൺ പാഴൂർ നന്ദിയും പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ പോഷക സംഘടനാ നേതാക്കൾ മറ്റ് പ്രവർത്തകർ പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ ധർണ്ണാ സമരത്തിൻ്റെ ഭാഗമായി.