Breaking
Fri. Aug 22nd, 2025

തിരൂർ : രണ്ടു വർഷം മുമ്പ് ഉദ്ഘാടനം നടത്തിയ തിരൂർ താഴെപ്പാലത്തെ പുതിയ പാലത്തിന്റെ അനുബന്ധ റോഡ് പൂർണമായും തകർന്ന് അപകടാവസ്ഥയിലായതിൽ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി പാലം വിഭാഗം അസി. എൻജിനീയറെ ഉപരോധിച്ചു.കുഴിയിൽ ഇരുചക്രവാഹനങ്ങൾ വീണ്‌ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.ദീർഘദൂരയാത്രക്കാർ നിരവധി പേർ ഉപയോഗിക്കുന്ന തിരൂരിലെ പ്രധാനപ്പെട്ട റോഡ് പൂർണമായും തകർന്നത് പരിഹരിച്ച് അത് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തരമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉപരോധസമരത്തിന് ബ്ലോക്ക് സെക്രട്ടറി പി. സുമിത്ത്, പ്രസിഡന്റ് കെ. നൗഫൽ, ട്രഷറർ വി. പ്രജോഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സുമിൽ, ധനേഷ്, അരുൺ, വിപിൻദാസ്, ഷമീൽ എന്നിവർ നേതൃത്വം നൽകി. മൂന്നു ദിവസത്തിനകം പ്രശ്നത്തിന്‌ താത്കാലിക പരിഹാരമുണ്ടാക്കുമെന്ന എൻജിനീയറുടെ ഉറപ്പിനെ തുടർന്നാണ് ഡിവൈ എഫ്ഐ ഉപരോധസമരം നിർത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *