പൊന്നാനി: ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ വർഷങ്ങളായി യാത്ര ചെയ്യുവാൻ സാധിക്കാതെ കിടക്കുന്ന ഈഴുവത്തിരുത്തിയിലെ നിരവധി റോഡുകൾ ഗതാഗതയോഗ്യമാക്കുവാൻ പൊന്നാനിനഗരസഭ തയ്യാറാകണമെന്ന് ഈഴുവത്തിരുത്തി കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അഞ്ചുവർഷം മുൻപ് കുറ്റിക്കാട്- കുമ്പളത്തുപടി റോഡ് അഴുക്കുചാൽ നിർമ്മാണത്തിനുവേണ്ടി പൊളിക്കുകയും റോഡ് പണി പാതിവഴിയിൽ നിർത്തുകയും ചെയ്തതിനെ തുടർന്ന് അഴുക്കുചാൽ ഉയർന്നുനിൽക്കുകയും വീടുകളിലേക്ക് വാഹനം കയറ്റുവാൻ സാധിക്കാതെ റോഡിൽ തന്നെ വാഹനം നിർത്തിയിടേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

റോഡിലെ വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്കും, വാഹനങ്ങൾക്കും വഴിമാറി യാത്ര ചെയ്യേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണുവാൻ പൊന്നാനി നഗരസഭ തയ്യാറാവണമെന്ന് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ പവിത്രകുമാർ അധ്യക്ഷ വഹിച്ച യോഗം കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ എംപി സി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ പി നെബീൽ, കുറ്റിരി ഗണേശൻ, കെ അബ്ദുൽ അസീസ്, പി കുമാരൻ, കെ വി ബഷീർ, കെ പി കുട്ടൻ, കെ പി ചന്ദ്രൻ, പാലക്കൽ ഗഫൂർ, യു ജലീൽ, കെ റിയാസ്, പി സദാനന്ദൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സിപിഎമ്മിൽ നിന്നും രാജിവച്ച ടി പി സി മുഹമ്മദ് അലിയെ സി ഹരിദാസ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *