കുറ്റിപ്പുറം : പഞ്ചായത്ത് വാടകയ്ക്കുനൽകിയ 41 പെട്ടിക്കടകളിൽ വാടക ലഭിക്കുന്നത് ഇപ്പോൾ 15 പെട്ടിക്കടകളിൽ നിന്നുമാത്രം. ബാക്കിയുള്ള പെട്ടിക്കടകളുടെ വാടകസംബന്ധിച്ച തർക്കം വർഷങ്ങളായി ഹൈക്കോടതിയിൽ തുടരുകയാണ്. 1999-ൽ ആണ് പഞ്ചായത്ത് പെട്ടിക്കടകൾ ബസ്‌സ്റ്റാൻഡിന്റെ വടക്കുഭാഗത്തും റെയിൽവേസ്റ്റേഷൻ റോഡിന്റെ കിഴക്കുഭാഗത്തുമായി നിർമിച്ച് വാടകയ്ക്ക് നൽകിത്തുടങ്ങിയത്.തുടക്കത്തിൽ ആദ്യം ലേലംചെയ്തെടുത്തയാൾക്ക് എല്ലാവർഷവും അഞ്ച് ശതമാനം വാടക കൂടുതൽനൽകി പെട്ടിക്കട നടത്തിക്കൊണ്ടു പോകാ മായിരുന്നു. പെട്ടിക്കടകൾ വാടകയ്ക്കെടുത്ത പലരും മേൽവാടകയ്ക്ക് പെട്ടിക്കടകൾ നടത്താൻ കൊടുത്തു തുടങ്ങിയതോടേയാണ് 2021-ൽ ഒരു വ്യക്തി പരാതിയുമായി രംഗത്തിറങ്ങിയത്.
വാടകയ്ക്കുനൽകിയ പല പെട്ടിക്കടകളും നടത്തിവരുന്നത് ബിനാമികളാണെന്നും അതിനാൽ എല്ലാ വർഷവും പെട്ടിക്കടകൾ ലേലംചെയ്യണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.ഈ പരാതിയുടെ അടിസ്ഥാനത്തിൽ പെട്ടിക്കടകൾ ലേലംചെയ്യാൻ പഞ്ചായത്ത്തീരുമാനിച്ച തോടേയാണ് നേരത്തേ ലേലംചെയ്തെടുത്തവരിൽ 26 പേർ ഹൈക്കോടതിയെ സമീപിക്കുന്നത്. പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതുമുതൽ ഇവർ വാടകനൽകുന്നില്ല. ഇപ്പോൾ എല്ലാ വർഷവും 15 പെട്ടിക്കടകൾ മാത്രമാണ് പഞ്ചായത്ത് ലേലംചെയ്യുന്നത്.