തവനൂർ : പുനരുപയോഗസാധ്യമായ രീതിയിൽ പാഴ്വസ്തുക്കൾ വൃത്തിയാക്കി സൂക്ഷിക്കുകയും പരിസ്ഥിതിസൗഹൃദമായി പുനരുപയോഗിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി തവനൂർ ഗ്രാമപ്പഞ്ചായത്തിന്റെയും ഐആർടിസി ഹരിതസഹായസ്ഥാപനത്തിന്റെയും നേതൃത്വത്തിൽ തവനൂർ പഞ്ചായത്ത് ‘അപ് സൈക്കിൾ’ ഫെസ്റ്റിവെൽ കാംപെയിന് തവനൂർ എംഎഎംയുപി സ്‌കൂളിൽ തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പ്രശാന്ത് അധ്യക്ഷനായി.