ചങ്ങരംകുളം : കാണി ഫിലിം സൊസൈറ്റി അടിയന്തരാവസ്ഥയുടെ അൻപതാം വർഷ ത്തോടനു ബന്ധിച്ച് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി എന്ന സിനിമയുടെ പ്രദർശനവും ‘ഫാസിസം തിരോധാനം പിറവി’ എന്ന വിഷയത്തിൽ സംവാദവും നടത്തി. ഡോ. വി. മോഹനകൃഷ്ണൻ, ഫൈസൽ ബാവ, സോമൻ ചെമ്പ്രേത്ത്, ജഗേഷ്, സുരേഷ്, കുമാർ, സജീഷ് എരമംഗലം, ടി.കെ. അഷറഫ്, ചന്ദ്രശേഖരൻ വട്ടംകുളം, ദിനേശ് വന്നേരി, കെ.കെ. ലക്ഷ്മണൻ, കെ.പി. തുളസി തുടങ്ങിയ സാഹിത്യകാരൻമാരും എഴുത്തുകാരും ചർച്ചയിൽ പങ്കെടുത്തു.