ചങ്ങരംകുളം : വളം സബ്‌സിഡി വെട്ടിക്കുറച്ച് കർഷകരെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘം നന്നംമുക്ക്, ആലങ്കോട് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു. പി വിജയൻ, വി വി കുഞ്ഞുമുഹമ്മദ്, ടി രാമദാസ്, എം അജയ് ഘോഷ്, എം വി രവീന്ദ്രൻ, വി വി കരുണാകരൻ, മുഹമ്മദ് കോഴിക്കൽ, മിസിരിയ സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു. കരീം കോഴിക്കൽ സ്വാഗതം പറഞ്ഞു.