Breaking
Thu. Aug 21st, 2025

തിരൂർ : കർക്കടകം ജീവിതപരിശുദ്ധിയുടെ കാലമാണെന്നും കർക്കടകത്തിൽ മനസ്സിനുകൂടി ചികിത്സനൽകണമെന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റി ഡോ.കെ. മുരളീധരൻ. കോട്ടയ്ക്കൽ ആര്യവൈദ്യശാലയും തിരൂർ ബാർ അസോസിയേഷനും സംയുക്തമായി ‘ആരോഗ്യം ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സുഖചികിത്സ എന്നൊന്നില്ലെന്നും അമിത വ്യായാമം ആപത്താണെന്നും വിശപ്പ് മാറാൻ മാത്രം ഭക്ഷണം കഴിക്കണമെന്നും ഡോ. കെ. മുരളീധരൻ പറഞ്ഞു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ.മൂസക്കുട്ടി അധ്യക്ഷതവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. മുരളീധരനെ പൊന്നാട ചാർത്തി ആദരിച്ചു.

ആര്യവൈദ്യശാല ജോയിന്റ് ജനറൽ മാനേജർ പി. രാജേന്ദ്രൻ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തിരൂർ കോടതിയിലെ അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. ടി.പി. അബ്ദുൾ ജബ്ബാർ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.ടി.അജയൻ, ഡോ. കെ. മുഹമ്മദ്അറഫാത്ത്, ഡോ. എം. ജയലക്ഷ്മി, ഡെപ്യൂട്ടി മാനേജർ അഡ്മിനിസ്ട്രേഷൻ എം.ടി ബീന എന്നിവർ സംസാരിച്ചു.ആര്യവൈദ്യശാല തിരൂർ ബ്രാഞ്ചിൽ കർക്കടകം പ്രമാണിച്ച് രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ ഉഴിച്ചിൽ, കിഴി,ധാര തുടങ്ങിയ ചികിത്സകളും കുട്ടികൾക്കായുള്ള സ്വർണ ബിന്ദുപ്രാശവും നൽകാൻ സൗകര്യമുണ്ടാകുമെന്ന് ബ്രാഞ്ച് മാനേജർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *