പൊന്നാനി: പൊന്നാനി ഗുരുവായൂർ കുന്നംകുളം പാതയിൽ സ്വകാര്യബസ്സുകളിലെ ജീവനക്കാർ തൊഴിലിനിറങ്ങാത്ത സാഹചര്യത്തിൽ നാലാം ദിവസമായ ഇന്നും ബസുകൾ നിലച്ചു, വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.
സ്കൂൾ ഓഫീസ് പ്രവർത്തി ദിനമായത്കൊണ്ട് നിരവധി ആളുകളാണ് നടന്നും മറ്റു യാത്ര മാർഗ്ഗങ്ങൾ ഉപയോഗിച്ചും സ്കൂളുകളിലും ഓഫീസുകളിലും എത്തിയത്
ബസ് ജീവനക്കാരനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും തങ്ങളുടെ തൊഴിലിൽ സംരക്ഷണം ഉറപ്പ് നൽകണം എന്നും ആവശ്യപെട്ടാണ് ബസ് തൊഴിലാളികൾ തൊഴിലിൽ നിന്നും വിട്ട് നിൽകുന്നത്.
ശനിയാഴ്ച മുതലാണ് പൊന്നാനി ഗുരുവായൂർ കുന്നംകുളം പാതയിൽ ബസുകൾ നിലച്ചത്.
കഴിഞ്ഞ ദിവസം ബസ് തൊഴിലാളികളുടെ യോഗം ചേർന്നിരുന്നു, ബസ് ഉടമകളിൽ നിന്നോ ബന്ധപ്പെട്ട അധികാരികളിൽ നിന്നും യാതൊരുവിധ ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിൽ തൊഴിലാളികൾ മറ്റു തൊഴിൽ അന്വേഷിച്ചു പോവുകയാണെന്നും ഭയത്തോടെ ഈ തൊഴിൽ ചെയ്യാനാകില്ലെന്നും പറഞ്ഞു.