പൊന്നാനി: 2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി സർക്കാർ നൽകിയത്.

ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി മറികടക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് തീരദേശം കേന്ദ്രീകരിച്ച് തീരസദസ്സും വനമേഖല കേന്ദ്രീകരിച്ച് വനസൗഹൃദ സദസ്സും നടത്തിയത്. കൂടാതെ 14 ജില്ലകളിലായി പരാതി പരിഹാര അദാലത്തും തുടർന്ന് മേഖലാതല യോഗങ്ങളും നടത്തി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കി. അടുത്ത 25 വർഷം കഴിഞ്ഞുള്ള കേരളം എങ്ങനെയാകണമെന്ന് ആവിഷ്‌കരിക്കുന്നതിനും കൂടിയാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് അഭിപ്രായ സ്വരൂപിക്കുന്നതിന് നവകേരള സദസ്സ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *