കുറ്റിപ്പുറം: നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാൻ ജയിലിലായി.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൽപ്പകഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്നാണ് തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ അബ്ദുൽ റഹ്മാനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ സഞ്ചരിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ചൊവാഴ്ച രാത്രി 10 മണിയോടെ അറസ്റ്റ് ചെയ്തത്. കടുത്ത മാനസിക പീഡനമൂലമാണെന്ന് പൊലിസ് കണ്ടെത്തിയത്.അമീണയുടെ മരണത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതത്