തിരൂർ : യുവജനങ്ങളെ സമൂഹത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളവരും ക്രിയാത്മകരു മാക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ ജില്ലാ സെമിനാർ സംഘടിപ്പിച്ചു. തിരൂർ ഡിവൈഎസ്‌പി സി. പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 550 അധ്യാപകർ സെമിനാറിൽ പങ്കെടുത്തു. തിരൂർ എഇഒ ആർ.പി ബാബുരാജൻ അധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിങ് കമ്മിഷണർ സി.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി പി.ജെ. അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ. ജയപ്രകാശ് ലഹരി മുക്ത നവകേരളം അധ്യാപകർക്കുള്ള പരിശീലന ക്ലാസ് നൽകി.ഫാത്തിമ മാതാ ഹയർസെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ബിൻസി മുഖ്യാതിഥിയായിരുന്നു. രാജേഷ് , കെ.പി. വഹീദ , പി. കോയക്കുട്ടി, വി. രത്നാകരൻ, വി.കെ. കോമളവല്ലി, കെ. ശശീന്ദ്രൻ, ജിബി ജോർജ്, ഷൈബി ജെ പാലക്കൽ, ഷഫീദ കളത്തിൽ, കെ.വി. സഹദ്, സി.കെ. മഹേശ്വരി , പി.പി. ഹുസൈൻ, വി.ടി. അബ്ദുറഹ്‌മാൻ , ജില്ല ജോ. സെക്രട്ടറി വി. നയന എന്നിവർ പ്രസംഗിച്ചു.