എരമംഗലം : നിരവധി സാങ്കേതികപ്രശ്‌നങ്ങളുള്ള യുഐഡിയുടെ പേരിൽ അധ്യാപക തസ്തികകൾ ഇല്ലാതാക്കിയ നടപടി നീതീകരിക്കാനാവില്ലെന്ന് കെപിഎസ്‌ടിഎ പൊന്നാനി ഉപജില്ലാ ക്യാമ്പ് അഭിപ്രായപ്പെട്ടു. എല്ലാ അധ്യാപക നിയമനങ്ങളും സ്ഥിരമായി അംഗീകരി ക്കാനും ജോലി സംരക്ഷണം ഉറപ്പുവരുത്താനും സർക്കാർ തയ്യാറാകണം. ദിവസവേതന അധ്യാപ കർക്ക് ശമ്പളം യഥാസമയം ലഭ്യമാകാത്ത സ്ഥിതി ഗൗരവതരമാണെന്നും സംഘടന അഭിപ്രായ പ്പെട്ടു. കെപിഎസ്‌ടിഎ പൊന്നാനി ഉപജില്ലാ ക്യാമ്പ് സംസ്ഥാന സെക്രട്ടറി സി.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു. കെ. ഷീജ അധ്യക്ഷയായി.
സംസ്ഥാന നിർവാഹകസമിതിയംഗം ടി.കെ. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ‘എഐ കാലത്തെ നേതൃത്വം’ എന്ന വിഷയത്തിൽ ട്രെയിനർ കെ. ദിലീപ്‌കുമാർ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എം.പി. മുഹമ്മദ്, എം.കെ.എം. അബ്ദുൽഫൈസൽ, പി. ഹസീനബാൻ, പി. സജയ്, എം. പ്രജിത്‌കുമാർ, ദീപു ജോൺ, ടി.വി. നൂറുൽ അമീൻ, വി.ടി. തോബിയാസ്, കെ. ഷജ്‌മ തുടങ്ങിയവർ പ്രസംഗിച്ചു.