തിരൂർ : പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും സമൂഹത്തിൽ അക്രമം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തിന്റെ അനീതിക്കെതിരേ യുവത പ്രതിരോധം തീർക്കാൻ തലക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം തീരുമാനിച്ചു. തെക്കൻ കുറ്റൂർ ആനപ്പടിയിൽ നടന്ന യൂത്ത് ലീഗ് യൂണിറ്റ് സംഗമങ്ങളുടെ പഞ്ചായത്തുതല സമ്മേളന ത്തിലാണ് തീരുമാനം. സംഗമം തിരൂർ നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി. സബാഹ് ഉദ്ഘാടനംചെയ്തു.ഹസീം ചെമ്പ്ര പ്രമേയപ്രഭാഷണം നിർവഹിച്ചു. എം.വി. സുഹൈൽ അധ്യക്ഷതവഹിച്ചു.കെ.കെ. റിയാസ്, എം.പി. മഹറൂഫ്, കെ. അബ്ദുറഹിമാൻ, മൊയ്തീൻ, ടി. ഷാഫി, എ. കുഞ്ഞിമൊയ്തീൻ, ഇ.വി. ഷബീർ, സക്കീർ കോലൂപാലം, സി.പി. ത്വൽഹത്ത് തുടങ്ങിയവർ പ്രസംഗിച്ചു.