എടപ്പാൾ : വെങ്ങിനിക്കര കുഞ്ഞേട്ടൻ സ്മാരക ട്രസ്റ്റിന്റെയും വെങ്ങിനിക്കര വായനശാല യുടെയും നേതൃത്വത്തിൽ നടന്ന ഔഷധക്കഞ്ഞി വിതരണം കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രഭാകരൻ അധ്യക്ഷ നായി. ഡോ. അരുൺരാജ്, ഡോ. ഷെമിൻ രാമചന്ദ്രൻ, ആർ. ഗായത്രി, എൻ.ആർ. അനീഷ്, പി.പി. വാസുദേവൻ, പി. ഐവി, ടി.കെ. സൂരജ്, വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.