എരമംഗലം : കുണ്ടുകടവ്-ഗുരുവായൂർ സംസ്ഥാനപാതയിൽ എരമംഗലം താഴത്തേൽപടിയിൽ റോഡ് പലയിടത്തും പൊളിഞ്ഞുകിടക്കുന്നു. ജൽജീവൻ പദ്ധതിക്കുവേണ്ടി പൊളിച്ചതായിരുന്നു. പിന്നീട് പലവട്ടം പലഭാഗത്തായി ചെറിയരീതിയിൽ കുഴി അടച്ചെങ്കിലും പൂർണമായില്ല. നിലവിൽ അടച്ച കുഴികളും തകർന്നനിലയിലാണ്. അതിനുപുറമേ പെരുമ്പടപ്പ് പാറയിൽ കെഎസ്ഇബിയുടെ കേബിളിടാൻവേണ്ടി വേറേയും കീറിയിട്ടുണ്ട്.പെരുമ്പടപ്പ് പാറയിൽ കെഎസ്ഇബിയുടെ കേബിളിടാൻവേണ്ടി കുഴിച്ച കുഴി മൂടാത്തനിലയിലാണ് .