മറവഞ്ചേരി: ഹിൽ ടോപ് പബ്ലിക് സ്കൂളിൽ ഇന്റർനാഷണൽ ടൈഗർ ഡേ വർണ്ണശബളമായി ആഘോഷിച്ചു. കടുവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ കടുവയുടെ വേഷത്തിൽ സജീവമായി പങ്കെടുത്ത അസംബ്ലിയിൽ, കടുവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം തെളിയിക്കുന്ന ആകർഷകമായ നൃത്തവും പ്രസംഗവും അവതരിപ്പിച്ചു. “കടുവയെ രക്ഷിക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ” എന്ന സന്ദേശം ഏവരിലേക്കും എത്തിച്ചുകൊണ്ടായിരുന്നു പരിപാടികൾ.
കുട്ടികളിൽ പരിസ്ഥിതി ബോധം വർധിപ്പിക്കുന്നതിനും വന്യജീവികളോടുള്ള കരുണ വളർത്തു ന്നതിനും ഈ പരിപാടികൾകൊണ്ട് സാധ്യമായി എന്ന് പ്രിൻസിപ്പാൾ ശ്രീമതി ജാൻസി പറഞ്ഞു. ചെയർമാൻ ശ്രീ സെയ്ദ് മുസ്തഫ തങ്ങൾ, ജനറൽ സെക്രട്ടറി ശ്രീ മരക്കാർ ഹാജി, ട്രഷറർ ശ്രീ ഹമീദ് എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപികമാരായ സീമ, ഷിഫാന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
