Breaking
Thu. Aug 21st, 2025

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടപ്പിലാക്കിയ PSC പരിശീലന പദ്ധതിയിലൂടെ മലപ്പുറം ലോവർ ഡിവിഷൻ ക്ലർക്ക് പരീക്ഷയിൽ 82 മത് റാങ്ക് നേടി ഷിജി. തവനൂർ ഗ്രാമപഞ്ചായത്തിൽ വെള്ളാ ഞ്ചേരി സ്വദേശിനി ആണ് ഷിജി. സമൂഹത്തിലെ ഉന്നത വിദ്യാഭ്യാസമുള്ള വീട്ടമ്മമാർക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണിത്. 2023-2024 വർഷം 30 വനിതകളാണ് ഈ പദ്ധതിയിലൂടെ പരിശീലനം നേടിയത്. ബ്ലോക്ക് പരിധിയിലെ അഭ്യസ്തവിദ്യരായ വീട്ടമ്മമാരെ പരിശീലിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും സാമ്പത്തിക മായി സ്വതന്ത്രരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഏറ്റെടുത്ത പദ്ധതിയാണിത്. 2024-2025 വർഷവും ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമല്ല ഇത്തരത്തിൽ സമൂഹത്തിൽ സ്ത്രീ കളുടെ ഉന്നമനം കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വളരെ കൃത്യമായി നടപ്പിലാക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *