തിരൂർ : ഇൻറർനെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം തൃശ്ശൂരിൽ ഈ മാസം 28-ന് നടത്താൻ സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് റുയേഷ് കോഴിശ്ശേരി ഉദ്ഘാടനംചെയ്തു. മജീദ് മൈ ബ്രദർ അധ്യക്ഷതവഹിച്ചു. ഉല്ലാസ് കുഞ്ഞമ്പു നായർ, ബിനീഷ് കുമാർ കൊല്ലം, സുദർശനൻ, പി.എസ്. ജയൻ, സുനിൽ, കെ.ടി.ഒ. ശിഹാബ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന അച്ചടക്ക സമിതി കൺവീനറായി രാജൻ പിണറായിയെയും ചെയർമാനായി ബിനീഷ് കുമാർ കൊല്ലത്തെയും തിരഞ്ഞെടുത്തു.