എടപ്പാൾ : നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിജയിച്ച് വിദ്യാർഥികൾക്ക് ഉന്നത സ്ഥാനങ്ങളിലെത്താനാവുമെന്ന് സബ് കളക്ടർ ദിലീപ് കെ. കൈനിക്കര പറഞ്ഞു.ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ സിവിൽസർവീസ് പരീക്ഷാ പരിശീലനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡൻറ് എം.കെ. മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, പി.കെ. സഹന, സ്മിത ബാലൻ, കെ.എം. അഞ്ജു, എൻ. സുരേഷ്, ടി. മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു.