എരമംഗലം: ഹിരോഷിമദിനത്തോടനുബന്ധിച്ചു ചേന്നമംഗലം എഎൽപി സ്കൂളിൽ സമാധാന സന്ദേശറാലി നടത്തി. മെഴുകുതിരി തെളിച്ചും വിദ്യാർഥികൾ വെള്ളവസ്ത്രം ധരിച്ചുമാണ് റാലി. വീടുകളിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ കൈമാറി.സ്കൂൾ പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈൻ, ജിൻസി ജോസ്, സിജി തോമസ്, വി. നദീറ എന്നിവർ റാലിക്ക് നേതൃത്വം നൽകി.മാനവരാശിയെ പിടിച്ചുലച്ച ഹിരോഷിമ ദിനത്തിന്റെ ഓർമയിൽ യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാലയങ്ങളിൽ ഹിരോഷിമാദിനാചരണം നടത്തി.മാറഞ്ചേരി ക്രസന്റ് സ്കൂളിൽ വിദ്യാർഥികൾ അണിനിരന്നുകൊണ്ട് സമാധാനചിഹ്ന മാതൃകയുണ്ടാക്കി. സ്കൂളിന്റെ പ്രധാനകവാടത്തിൽ ‘നോ വാർ’ സന്ദേശവുമായി കൂറ്റൻ ബാനർ ഉയർത്തി. ഹിരോഷിമാ ദിനാ ചരണ പരിപാടികൾക്ക് സയൻസ് ക്ലബ്ബ് കൺവീനർ മെർലീന, അംഗങ്ങളായ ജഹനാസ്, റുബീന, ഷാജിത, സ്കൂൾ പ്രോഗ്രാം കൺവീനർ അബ്ദുൽമജീദ് സഅദി എന്നിവർ നേതൃത്വംനൽകി.
ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വിദ്യാർഥികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.സമാധാനപ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾ മെഴുകുതിരികൾ തെളിക്കുകയുംചെയ്തു.യുദ്ധം ലോകത്തെ നാശത്തിലേക്കു നയിക്കുമെന്നും പുതു തലമുറ സമാധാനത്തിന്റെ പ്രചാരകരാവണമെന്നും പ്രിൻസിപ്പൽ പിവി ‘വില്ലിങ്ട്ടൻ സന്ദേശംനൽകി. ഗൈഡ് ക്യാപ്റ്റൻ റ്റി.എസ്. സുമിത, അധ്യാപകരായ കെ. അനിൽ, എ. തൻസീർ, കെ.എം. സുരേഷ് ബാബു, കെ. പ്രിയ, കെ.സുവിത, ‘ എസ് സജ്ന , ബി.പി. ജംസിയ തുടങ്ങിയവർ പ്രസംഗിച്ചു. ‘നോ വാർ’ എന്ന സന്ദേശത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വിദ്യാർഥികൾ അണി നിരക്കുകയു മുണ്ടായി.തുടർന്ന് യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും നടത്തി.